ചേലേരി :- ചേലേരി മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക വായനശാല & ഗ്രന്ഥാലയം SSLC, +2, LSS, USS, ലോകകപ്പ് ക്വിസ് മത്സര വിജയികളെ അനുമോദിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി.പി ഫൗസിയ ഉദ്‌ഘാടനവും ഉപഹാര സമർപ്പണവും നടത്തി.
ഗ്രന്ഥാലയം പ്രസിഡൻ്റ് സി.കെ ജനാർദ്ദനൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. കെ.എം ശിവദാസൻ, പി.കെ രഘുനാഥൻ, ദാമോദരൻ കൊയിലേരിയൻ, ടി.വി മഞ്ജുള, എൻ.വി പ്രേമാനന്ദൻ, കെ.ഭാസ്കരൻ, വിജിന എന്നിവർ സംസാരിച്ചു. എം.സി സന്തോഷ് കുമാർ, എം.രജീഷ്, നിജിൽ, സ്മിത, ശ്രുതി വിജേഷ് തുടങ്ങിയവർ നേതൃത്വം നൽകി.

