CJP പ്രതിഷേധം ; ദില്ലിയിലെ മെട്രോ സ്റ്റേഷനുകളിൽ നിയന്ത്രണം, 16 സ്റ്റേഷനുകൾ അടച്ചു
ദില്ലി :- അതീവ ജാഗ്രതയിൽ ദില്ലി. ദില്ലിയിലെ മെട്രോ സ്റ്റേഷനുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. 16 മെട്രോസ്റ്റേഷനുകൾ അടച്ചു. ദില്ലിയിൽ സിജെപി പ്രതിഷേധം തുടരുന്നതിനിടെയാണ് നടപടി. പരീക്ഷാ ക്രമക്കേടുകളിൽ ജന്തർ മന്തറിലെ സിജെപി സമരം തുടരുകയാണ്. സമരവേദിയിലേക്ക് ഒഴുകിയെത്തുകയാണ് യുവാക്കൾ. ചർച്ചയ്ക്ക് വീണ്ടും കേന്ദ്ര ശ്രമം നടത്തുന്നുണ്ട്. ഇന്നലത്തെ സംഘർഷങ്ങളെ തുടർന്ന് കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു. ദില്ലിയിൽ ഇന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പിന്തുണ പ്രഖ്യാപിച്ച് കേരളത്തിലടക്കം പ്രതിഷേധം നടത്തുന്നുണ്ട്.
