പാലക്കാട് :- ബസ്സുമായി കൂട്ടിയിടിച്ച് CNG ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ 9 പേർക്ക് പരിക്കേറ്റു. വടക്കഞ്ചേരി തങ്കം ജംഗ്ഷനിൽ നിന്ന് സർവീസ് റോഡ് വഴി വരികയായിരുന്നു ദീർഘ ദൂര സർവീസ് ബസ്. ലോറി റോയൽ ജംഗ്ഷനു സമീപം കെഎസ്‌ആർടിസി ഡിപ്പോ ഭാഗത്തെ അടിപ്പാതയിലൂടെ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
വാഹനങ്ങൾക്കുള്ള ഇന്ധനം (സി എൻ ജി) നിറച്ച 40 ഓളം സിലിണ്ടർ ആണ് ലോറിയിൽ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ പുറത്തേക്ക് വന്ന സി എൻ ജി വാതകം ഉഗ്ര ശബ്ദത്തോടെയാണ് പുറത്തേക്ക് തള്ളിയത്. വാതകം പുറത്തേക്ക് വന്ന സമയത്താണ് ഡ്രൈവർക്കും സഹായിക്കും പൊള്ളലേറ്റത്. യാത്രക്കാരുടെ പരുക്ക് ഗുരുതരമല്ല. വടക്കഞ്ചേരി അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഗ്യാസ് നിർവീര്യമാക്കി. ഹൈവേ പോലീസ്, വടക്കഞ്ചേരി പോലീസ് തുടങ്ങിയവർ സ്ഥലത്തെത്തി. പരിക്കേറ്റ വരെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
