നിറയെ യാത്രക്കാർ, വാതിൽ അടക്കാൻ കഴിഞ്ഞില്ല ; KSRTC പ്രിയദർശിനി ബസ്സിൽ നിന്നും തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്


കോഴിക്കോട് :- കെഎസ്‌ആർടിസി ബസിൽ നിന്നും തെറിച്ചുവീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. കക്കട്ടിൽ മണിയൂർതാഴെ സ്വദേശിനി വൈഗയ്ക്കാണ് പരിക്കേറ്റത്. ബസിന്റെ സ്റ്റെപ്പിൽ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. കുട്ടിയെ കക്കട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും, കൈയ്യിലും പരിക്കേറ്റിട്ടുണ്ട്. പ്രിയദർശിനി ബസിൽ ആണ് അപകടം നടന്നത്. 

ബസിൽ നിറയെ യാത്രക്കാർ ആയിരുന്നു. തിരക്ക് കാരണം വാതിൽ കൃത്യമായി അടക്കാൻ സാധിച്ചിരുന്നില്ല. ഓടുന്നതിനിടെ ഡോർ തുറന്ന് വിദ്യാർത്ഥി തെറിച്ചു വീഴുകയായുയരുന്നു. നാദാപുരം ടി ഐ എം ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയാണ് വൈഗ. 

Previous Post Next Post