പെൻഷൻ പരിഷ്ക്കരണ നടപടികൾ ത്വരിതപ്പെടുത്തണം - KSSPU

മയ്യിൽ :- മുപ്പത്തിനാലാം സംസ്ഥാന സമ്മേളനതീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി KSSPU മയ്യിൽ യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. പ്രസിഡണ്ട് കൈപ്രത്ത് നാരായണൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി ജില്ലാ ജോ:സെക്രട്ടറി കെ.എം ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശമ്പള / പെൻഷൻ പരിഷ്ക്കരണ നടപടികൾ തരിതപ്പെടുത്തണമെന്ന് കൺവെൻഷൻ അപ്രമേയത്തിലുടെ ആവശ്യപ്പെട്ടു. 

പെൻഷൻകാരുടെ പേരക്കുട്ടികളിൽ SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചുകൊണ്ട് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.സി വിനോദ് കുമാർ സംസാരിച്ചു. സംഘടന സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മയ്യിൽ യൂണിറ്റിലെ ഇ.മുകുന്ദനെയും ചടങ്ങിൽ അനുമോദിച്ചുകൊണ്ട് മയ്യിൽ ബ്ലോക്ക് സെക്രട്ടറി സി.പത്മനാഭൻ സംസാരിച്ചു.

കൺവെൻഷനിൽ ജില്ലാ കമ്മറ്റി അംഗം കെ.വി യശോദ ടീച്ചർ, ബ്ലോക്ക് രക്ഷാധികാരി കെ.ബാലകൃഷ്ണൻ കെ.കെ ലളിതകുമാരി ടീച്ചർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.  കൺവെൻഷനിൽ നവാഗതരായ പെൻഷൻകാരെ സംഘടനയിലേക്ക് സ്വീകരിച്ചു. സംസ്ഥാന സെക്രട്ടറി ഇ.മുകുന്ദൻ, ടി.പി പ്രമോദ്, പ്രകാശൻ, ഉദയകുമാർ, പ്രേമജ, സൗദാമിനി, ഉഷ, അനിത എന്നിവർ സംസാരിച്ചു. യൂണിറ്റ്‌ സെക്രട്ടറി എം.പി പ്രകാശ് കുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഒ.എം മധുസൂദനൻ നന്ദിയും പറഞ്ഞു. 





Previous Post Next Post