MDMA യുമായി ചേലോറ സ്വദേശികളായ രണ്ടുപേർ പിടിയിൽ


കണ്ണൂർ :- ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചക്കരക്കൽ പോലീസ് നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി. ചേലോറ സ്വദേശികളായ മുഹമ്മദ്.പി (30), സൂരജ് പി.പി (19) എന്നിവരാണ് പോലീസ് പെട്രോളിങ്ങിനിടെ മൗഞ്ചേരിയിൽ വെച്ച് ലഹരിവസ്തുക്കൾ സഹിതം അറസ്റ്റിലായത്. 

പിടിയിലായവരിൽ നിന്നും 4.225 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ചക്കരക്കൽ പോലീസ് സ്റ്റേഷൻ എസ് ഐ വിനീത് ഇ.വിയുടെ നേതൃത്വത്തിൽ സിപിഒ മാരായ ശ്രീരാഗ്, പ്രത്യുഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Previous Post Next Post