കൊച്ചി :- ഓപ്പറേഷൻ തൂഫാൻ പരിശോധനയിൽ എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ. എടത്തല സ്വദേശി മുഹമ്മദ് സാദിഖാണ് കൊച്ചിയിൽ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 391 ഗ്രാം എംഡിഎംഎ പിടികൂടി. മുൻപ് പിടികൂടിയ ലഹരി പാർട്ടി ഡിലർ കെവിന്റെ കൂട്ടാളിയാണ് മുഹമ്മദ് സാദിഖ് എന്ന് ഡാൻസഫ് സംഘം അറിയിച്ചു.