തളിപ്പറമ്പ് :- കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (KUTA) അക്കാദമിക് വിംഗിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് സൗത്ത് ഉപജില്ലാതല 'SM സർവർ ഉർദു മെഗാ ക്വിസ്' മത്സരം കമ്പിൽ മാപ്പുള്ള ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു.
തളിപ്പറമ്പ് സൗത്ത് ഉപജില്ലാ BPC ഉനൈസ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി എം.കെ സുഹൈൽ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അധ്യാപികമാരായ റുക്സാന, ഷീന എന്നിവർ ആശംസകളർപ്പിച്ച് സ്മസാരിച്ചു. ജാബിർ മാസ്റ്റർ സ്വാഗതവും മുഹമ്മദ് കുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.


