ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുര സാന്ദീപനി ധർമ്മപഠന വിദ്യാലയത്തിൽ രാമായണ മാസാചരണം സംഘടിപ്പിക്കുന്നു


ചേലേരി :- ചേലേരി ചന്ദ്രോത്ത്കണ്ടി മടപ്പുര സാന്ദീപനി ധർമ്മപഠന വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ രാമായണ മാസാചരണം സംഘടിപ്പിക്കുന്നു. ജൂലൈ 19 മുതൽ ഓഗസ്റ്റ് 16 വരെയുള്ള ഞായറാഴ്ചകളിലാണ് പ്രഭാഷണങ്ങളും അനുബന്ധ പരിപാടികളും നടക്കുക.

പ്രഭാഷണം 

​ജൂലൈ 19 ന്  സിദ്ധാർത്ഥ് മാസ്റ്റർ (സംസ്കൃതാധ്യാപകൻ, കൂടാളി HSS)​ ബാലകാണ്ഡം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

​ജൂലൈ 27 ന്  ഷാജി കരിപ്പത്ത് അയോദ്ധ്യാകാണ്ഡം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

​ഓഗസ്റ്റ് 2 ന്  ദിനേശൻ മാസ്റ്റർ ആരണ്യകാണ്ഡം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

​ഓഗസ്റ്റ് 9 ന് ഹരികൃഷ്ണൻ നമ്പൂതിരി (ആലച്ചേരി) കിഷ്കിന്ധാകാണ്ഡം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

​ഓഗസ്റ്റ് 16 ന് മനോജ് മാസ്റ്റർ സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

എല്ലാ ഞായറാഴ്ചകളിലും രാവിലെ 9 മണിക്ക് പ്രഭാതഭക്ഷണം ഉണ്ടായിരിക്കുന്നതാണ്. ​ഓഗസ്റ്റ് 16 ഞായറാഴ്ച രാവിലെ 11 മണി മുതൽ കുട്ടികളുടെ രാമായണ അവലോകനം, ക്വിസ് മത്സരം, സമ്മാനദാനം, ഉച്ചഭക്ഷണം എന്നിവ നടക്കും.

Previous Post Next Post