കണ്ണൂർ :- ചൊക്ലിയിൽ നിന്ന് കാണാതായ 17 വയസ്സുകാരൻ ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും. പരമാവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണ് ലക്ഷ്യം. മൊബൈൽ ഫോൺ വാങ്ങി വച്ചതിന്റെ പേരിലാണ് കാശിക്ക് പോകുന്നു എന്ന് കുറിപ്പ് എഴുതിയശേഷം ശിവസൂര്യ ഓഗസ്റ്റ് 8ന് വീട് വിട്ടത്.
ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 18 ദിവസം ആകുന്നു. കേരളത്തിന്റെ പല സ്ഥലങ്ങളിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും സൂചന ഒന്നുമുണ്ടായിരുന്നില്ല. പരമാവധി സിസിടിവി പരിശോധിക്കും. വീട് വിട്ടത് മൊബൈൽ ഫോൺ വാങ്ങിവച്ചതിന് 'കാശിക്ക് പോകുന്നു' എന്ന് കുറിപ്പ് എഴുതിയിരുന്നു.
