തൈലവളപ്പ് റൗളത്തുൽ ജന്ന മദ്റസ ജമാഅത്ത് കമ്മിറ്റിയുടെ നബിദിനാഘോഷം ആഗസ്റ്റ് 25 മുതൽ 28 വരെ


പള്ളിപ്പറമ്പ് :- തൈലവളപ്പ് റൗളത്തുൽ ജന്ന മദ്റസ ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന നബിദിനാഘോഷം ‘ഇശ്‌ഖെ ആലം 2K26’ ആഗസ്റ്റ് 25 മുതൽ 28 വരെ കെ.കെ മുസ്തഫ നഗറിൽ നടക്കും. 

ആഗസ്ത് 25 ചൊവ്വാഴ്ച (റബീഉൽ അവ്വൽ 12) ന് ​രാവിലെ 4.15 ന് മൗലിദ് മജ്ലിസ്. ​രാവിലെ 7 മണിക്ക് നബിദിന സന്ദേശ റാലി. ​11.30 ന് കുടിച്ചോർ വിതരണം.

ആഗസ്റ്റ് 26 ബുധനാഴ്ച (റബീഉൽ അവ്വൽ 13) വൈകുന്നേരം 7 മണിക്ക് 'മജ്ലിസുന്നൂർ' കുട്ടികളുടെ കലാവിരുന്ന്. ​സയ്യിദ് മിസ്ഹബ് തങ്ങൾ അൽ ബുഖാരി പ്രാർത്ഥന നടത്തും.  അബ്ദുൽ അസീസ് ഹാജി (വർക്കിംഗ് പ്രസിഡന്റ്, RJM കമ്മിറ്റി).​ അധ്യക്ഷത വഹിക്കും. മുഹമ്മദ് അലി ഹാഷിമി (സദർ മുഅല്ലിം, RJM) ഉദ്ഘാടനം ചെയ്യും. ​തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികൾ, പൊതു  പരീക്ഷാ സർട്ടിഫിക്കറ്റ് വിതരണം, സമ്മാനദാനം എന്നിവ നടക്കും.

​ആഗസ്റ്റ് 27 വ്യാഴാഴ്ച (റബീഉൽ അവ്വൽ 14) മദ്റസ വിദ്യാർത്ഥികളുട വിവിധ കലാമത്സരങ്ങൾ. അരങ്ങേറും. ആഗസ്റ്റ് 28 വെള്ളിയാഴ്ച (റബീഉൽ അവ്വൽ 15) മഗ്‌രിബ് നിസ്കാരത്തിന് ശേഷം സമാപന സമ്മേളനം. നൗഷാദ് ദാരിമി (പ്രസിഡന്റ്, RJM കമ്മിറ്റി) അധ്യക്ഷത വഹിക്കും.​ സയ്യിദ് മിസ്ഹബ് തങ്ങൾ അൽ ബുഖാരി (ഖതീബ്, തൈലവളപ്പ് മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ്) ഉദ്ഘാടനം ചെയ്യും. മദ്റസാ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ, ദഫ് പ്രദർശനം, ഫ്ലവർ ഷോ എന്നിവയും ഉണ്ടായിരിക്കും.

Previous Post Next Post