കൊളച്ചേരി :- കിസാൻസഭ മയ്യിൽ മണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കർഷക പ്രസ്ഥാനത്തിന് രൂപം നൽകിയ ഭാരതീയഭവനിൽ വെച്ച് കിസാൻസഭ ജില്ല വൈസ് പ്രസിഡണ്ട് കെ.വി ഗോപിനാഥൻ വിഷ്ണുഭാരതീയന്റെ മകൻ പി.എം. ഗോപാലകൃഷ്ണന് നൽകി ഉദ്ഘാടനം നിർവഹിച്ചു.
കിസാൻ സഭ മയ്യിൽ മണ്ഡലം പ്രസിഡണ്ട് പി.സുരേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.പി നാരായണൻ സാഗതം പറഞ്ഞു. ടി.വി ഗിരിജ, സി.ഗോപിനാഥൻ എന്നിവർ സംസാരിച്ചു.
