ചേലേരി :- ചേലേരി രിഫായി റാത്തീബ് സംഘത്തിന്റെ ആഭിമുഖ്യത്തിൽ മുഹമ്മദ് ഖൽഫ ഖത്മുൽ ഖുർആൻ & പ്രാർത്ഥന സദസ്സും പുതിയ ഖൽഫ ഇജാസത്ത് കൈമാറലും ആഗസ്ത് 31 തിങ്കളാഴ്ച മഗ്‌രിബ് നിസ്കാരാനന്തരം ചേലേരി ജുമാ മസ്ജിദിൽ നടക്കും.
ഫാസിൽ ഫാളിലി ഉദ്ബോധനം നടത്തും. സയ്യിദ് ജഹ്ഫർ സാദിഖ് മുല്ലക്കോയ തങ്ങൾ എൻ.പി (മശ്ഹൂർ) പ്രാർത്ഥനയ്ക്കും ഇജാസത്ത് കൈമാറ്റത്തിനും നേതൃത്വം നൽകും. ചേലേരി രിഫായി റാത്തീബ് 9-ാം ഖൽഫായയി ഹസ്സൻ ഹാജി കുട്ടേരിപ്പൊയിലിന് കേന്ദ്ര റാത്തീബ് ഖൽഫ സയ്യിദ് ജഹ്ഫർ സാദിഖ് മുല്ലക്കോയ തങ്ങൾ ചടങ്ങിൽ വെച്ച് ഇജാസത്ത് നൽകും.
