കഴിഞ്ഞ വർഷം കണ്ടെത്തിയത് 889 തകരാറുകൾ ; വിമാനങ്ങളിൽ ഗുരുതര സാങ്കേതിക തകരാറുകൾ വർധിക്കുന്നുവെന്ന് കണക്കുകൾ


ന്യൂഡൽഹി :- രാജ്യത്ത് സർവീസ് നടത്തുന്ന വിമാനങ്ങളിൽ ഗുരുതര സാങ്കേതിക തകരാറുകൾ വർധിക്കുന്നുവെന്ന് കണക്കുകൾ. കഴിഞ്ഞ വർഷം ഇത്തരത്തിൽ 889 സംഭവങ്ങളുണ്ടായതായി വ്യോമയാന സഹമന്ത്രി മുരളീധർ മോഹൽ ലോക്‌സഭയിൽ അറിയിച്ചു. കോൺഗ്രസ് അംഗം ശ്യാംകുമാർ ദൗലത്ത് ബർവയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. 2024 ൽ 682, 2023 ൽ 487, 2022 ൽ 528, 2021 ൽ 514 എന്നിങ്ങനെയായിരുന്നു സാങ്കേതിക പിഴവുകൾ കണ്ടെത്തിയത്. 

വിമാനയാത്ര സുരക്ഷിതമാക്കാൻ കർശനമായ മാനദണ്ഡങ്ങൾ ഡിജിസിഎ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഓഡിറ്റ്, നിരീക്ഷണം, നിരന്തര പരിശോധനകൾ തുടങ്ങിയവ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയ 42 സംഭവങ്ങളിൽ വിമാനക്കമ്പനികൾക്കും എംആർഒ (മെയിൻ്റനൻസ്, റിപ്പയർ & ഓവർഹോൾ) യുണിറ്റുകൾക്കുമെതിരെ നടപടിയെടുത്തതായും മന്ത്രി അറിയിച്ചു. 

Previous Post Next Post