തിരുവനന്തപുരം :-സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 85 രൂപ കുറഞ്ഞ് 14,205 രൂപയായി വില. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,13,640 രൂപയായെന്നും കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 400 രൂപയോളം വർധിച്ച് ഒരു ഗ്രാം സ്വർണത്തിന് 14,290 രൂപയിലും ഒരു പവൻ സ്വർണത്തിന് 1,14,290 രൂപയിലുമായിരുന്നു വ്യാപാരം നടന്നിരുന്നത്. അതേ സമയം, സംസ്ഥാനത്ത് ഇന്ന് വെളളി വിലയും ഇടിഞ്ഞിട്ടുണ്ട്. ഇന്ന് കേരളത്തിൽ 1 ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാമിന് 2450 രൂപയുമാണ് വില വരുന്നത്.
