KSSPU മയ്യിൽ ബ്ലോക്ക് സാംസ്കാരികവേദി സംഗമം സംഘടിപ്പിച്ചു


മയ്യിൽ :- കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ ബ്ലോക്ക് സാംസ്കാരിക വേദിയുടെ സംഗമം മയ്യിൽ പെൻഷൻ ഭവനിൽ നടന്നു. സാംസ്കാരിക വേദി ചെയർമാൻ സി.രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൊൽക്കത്ത  സാഹ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ് റിട്ട. സീനിയർ പ്രൊഫസർ ഡോ പി.എം.ജി നമ്പീശൻ  ഉദ്ഘാടനം ചെയ്തു.

'ഇന്ത്യൻ സ്വാതന്ത്ര്യം എൺപതിന്റെ നിറവിൽ' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണവും നടത്തി. ജില്ലാ കമ്മ കമ്മറ്റി അംഗം കെ.വി യശോദ ടീച്ചർ, ബ്ലോക്ക് പ്രസിഡന്റ് സി.കെ ജനാർദ്ദനൻ മാസ്റ്റർ, ബ്ലോക്ക് രക്ഷാധികാരി കെ.ബാലകൃഷ്ണൻ, ബ്ലോക്ക് സെക്രട്ടറി സി.പത്മനാഭൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വിവിധ യൂണിറ്റുകളിൽ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സ്വാതന്ത്ര്യ സമര ചരിത്ര പ്രസംഗം ദേശഭക്തിഗാനം, കവിത എന്നിവ അവതരിപ്പിച്ചു. സാംസ്കാരിക വേദി കൺവീനർ പി.വി രാജേന്ദ്രൻ സ്വാഗതവും ഒ.എം മധുസൂദനൻ നന്ദിയും പറഞ്ഞു.

Previous Post Next Post