നാറാത്ത് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ നടത്തിയ പുഷ്പകൃഷി വിളവെടുത്തു


നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ 2026-27 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പുഷ്പകൃഷി വികസന പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം ഒന്നാം വാർഡിലെ കമ്പിൽതെരു ഗണപതി ക്ഷേത്രത്തിന് സമീപം നടന്നു. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റഹ്മത്ത് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി.ലീല അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അനുഷാൻവർ പദ്ധതി വിശദീകരണം നടത്തി.

നാറാത്ത് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീനത്ത്‌ എം.ടി, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഉഷ പാളത്ത്‌ വാർഡ് മെമ്പർമാർ, CDS ചെയർപേഴ്സൺ ജിഷ, മുൻ പഞ്ചായത്ത്‌ സെക്രട്ടറി ബാലൻ, മുൻ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അരക്കൻ പുരുഷോത്തമൻ,സി.ആർ.പി വത്സല, CDS മെമ്പർ റഷീദ എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു.

ഹരിത JLG യുടെ നേതൃത്വത്തിൽ സരള, അനിത എന്നിവരാണ് പുഷ്പകൃഷി നടത്തിയത്. പത്ത് സെന്റ് സ്ഥലത്ത് കൃഷി ചെയ്ത ആയിരത്തോളം പൂച്ചെടികൾ വിളവെടുപ്പിന് തയ്യാറായിരിക്കുകയാണ്. പദ്ധതി വഴി കുടുംബശ്രീ അംഗങ്ങൾക്ക് മികച്ച വരുമാനവും പുഷ്പകൃഷിയിലൂടെ പുതിയ കാർഷിക സാധ്യതകളും ലഭ്യമാകുന്നതായി അധികൃതർ അറിയിച്ചു. ചടങ്ങിൽ ഓഫീസർ സന്ധ്യ സ്വാഗതവും സതീഷ് കുമാർ എം.വി നന്ദിയും പറഞ്ഞു.

Previous Post Next Post