സ്വർണ്ണവ്യാപാരിയെ ആക്രമിച്ച് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ


പയ്യന്നൂർ :- പിലാത്തറയിൽ സ്വർണ്ണവ്യാപാരിയെ ആക്രമിച്ച് സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിലായി. ചൊക്ലി സ്വദേശി അഭിനവ് ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. ജൂൺ 2 നാണ് കാർ തടഞ്ഞ് നിർത്തിയ സംഘം സ്വർണ്ണവ്യാപാരിയിൽ നിന്നും ഒന്നര കോടി രൂപയും സ്വർണാഭരണങ്ങളും കവർന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.

Previous Post Next Post