പള്ളിപ്പറമ്പ് :- കൗകബുൽ ഹുദാ സുന്നി മദ്റസ സഹ്റത്തുൽ ഖുർആൻ പ്രീസ്കൂൾ, കേരള മുസ്ലീം ജമാഅത്ത്, SSF, SYS എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നബി സ്നേഹ റാലി ഇന്ന് ആഗസ്ത് 26 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് പള്ളിപ്പറമ്പിൽ നടക്കും.
മർകസുൽ ഇർഷാദിയ്യിൽ നിന്നാരംഭിക്കുന്ന ബഹുജന റാലിക്ക് വിദ്യാർത്ഥികളുട ദഫ്, സ്കൗട്ട് തുടങ്ങിയവ മാറ്റുരയ്ക്കും. നബിദിനാലേഷത്തിന്റെ ഭാഗമായി വിളംബരജാഥ - വീടുകളിൽ മൗലൂദ് സദസ്സുകൾ, വിദ്യാർത്ഥികളുടെ കല -സാഹിത്യ പരിപാടികൾ. ഹുബ്ബുറസൂൽ പ്രഭാഷണം തുടങ്ങിയവും സംഘടിപ്പിച്ചിട്ടുണ്ട്.
