കൊളച്ചേരിപ്പറമ്പ് :- സേവഭാരതി കൊളച്ചേരി സത്സംഗം സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും ഗ്രന്ഥാലയ ഉദ്ഘാടനവും നടത്തി. കരുണാകരൻ.സി പതാക ഉയർത്തി. തുടർന്ന് ഭദ്രദീപം കൊളുത്തിക്കൊണ്ട് ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം ചന്ദ്രബാനു കെ.പി നിർവ്വഹിച്ചു.
പ്രശാന്തൻ.കെ അധ്യക്ഷത വഹിച്ചു. സന്തോഷ്.എം, സജീവൻ ആലക്കാടൻ, ദിനേശൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. രമണി ഭരതൻ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ മഹേഷ് ബാബു സ്വാഗതവും അനൂപ് ലക്ഷ്മണൻ നന്ദിയും പറഞ്ഞു.
