സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില കൂടി
തിരുവനന്തപുരം :- സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും നേരിയ വർധനവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് നിലവിൽ 15 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്ന് കേരളത്തിൽ വർധിച്ചിരിക്കുന്നത്. ഇതോടെ, കേരളത്തിൽ ഇന്ന് ഒരു ഗ്രാം സ്വർണം വാങ്ങാൻ 13, 740 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,09,920 രൂപയായി. കഴിഞ്ഞ 2 ദിവസങ്ങൾ കൊണ്ട് ഒറ്റയടിക്ക് സ്വർണ വില 4200 രൂപ കൂടിയിരുന്നു. അതേ സമയം സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 240 രൂപയാണ് വില വരുന്നത്. 10 ഗ്രാം വെള്ളിക്ക് 2400 രൂപയായി.
