കണ്ണൂർ - ബഹ്റൈൻ റൂട്ടിൽ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ച് എയർഇന്ത്യ എക്സ്പ്രസ്
മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ബഹ്റൈൻ റൂട്ടിൽ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ച് എയർഇന്ത്യ എക്സ്പ്രസ്. യുദ്ധപശ്ചാത്തലാണ് കഴിഞ്ഞ മാസം 24 മുതൽ എയർഇന്ത്യ എക്സ്പ്രസ് സർവീസ് താൽക്കാലികമായി നിർത്തിയത്. ആഴ്‌ചയിൽ 2 ദിവസമായിരുന്നു മുൻപ് സർവീസ് നടത്തിയത്. 15 മുതൽ സർവീസ് പുനരാരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആഴ്‌ചയിൽ 3 ദിവസമാണ് സർവീസ്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. 30,000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
