മയ്യിൽ :- ചെറുപഴശ്ശി പ്രതീക്ഷ കലാകേന്ദ്രത്തിന്റെ നേതൃത്വത്തിൽ 'കൈകോർത്തോണം 2k26' ഓണാഘോഷം സംഘടിപ്പിച്ചു. പ്രതീക്ഷ കലാകേന്ദ്രം അംഗം ഷിനേഷ് ടി.എം A I യിൽ നിർമ്മിച്ച "പ്രതീക്ഷ യുടെ ഓണം തീം സോങ്" റിലീസ് ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധയിനം കലാപരിപാടികൾ, വിവിധതരം മത്സരങ്ങൾ അരങ്ങേറി.
സ്വാതന്ത്ര്യ ദിന ക്വിസ് മത്സര വിജയികൾ, ക്യാരംസ് ടൂർണമെന്റ് വിജയികൾ എന്നിവർക്കുള്ള സമ്മാനദാനം ഓണാഘോഷത്തിൽ നിർവ്വഹിച്ചു. ആഗസ്ത് 20 മുതൽ 26 വരെ നടക്കുന്ന മത്സരത്തിന്റെ ഭാഗമായി പൂക്കള മത്സരം നാളെ ആഗസ്ത് 26 ബുധനാഴ്ച തിരുവോണദിനത്തിൽ നടക്കും. പങ്കെടുക്കാൻ താല്പര്യമുള്ള പ്രദേശവാസികൾ 9747350641 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
