കുറ്റ്യാട്ടൂർ :- ശ്രീനാരായണഗുരു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കുറ്റ്യാട്ടൂർ കോയ്യോട്ടുമൂല കെ.പി.മോഹനൻ പീടികയ്ക്കു സമീപം ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു. പതാകയുയർത്തൽ, ദീപപ്രോജ്വലനം, പ്രസാദവിതരണം എന്നിവ നടന്നു. ശ്രീനാരായണഗുരു സാംസ്കാരിക വേദി ചെയർമാൻ സജീവ് അരിയേരി അധ്യക്ഷത വഹിച്ചു.
സാംസ്കാരിക വേദി മുതിർന്ന പ്രവർത്തകൻ കെ.പി മോഹനൻ, കെ.പി ഇസ്മയിൽ, പൊതുപ്രവർത്തകരായ ബിജു പരത്തി, പി.വി അച്യുതാനനന്ദൻ, ഇ.കെ കൃഷ്ണൻ, കെ.വി വേണുഗോപാലൻ, രതീഷ് കോക്കാടൻ, ദിനേശൻ കളത്തിൽ, ഷാജി കോക്കാടൻ, ബിജു മാവിലാക്കണ്ടി എന്നിവർ ചേർന്ന് പതാകയുയർത്തി.
