മുല്ലക്കൊടി: ഇസ്സത്തുൽ ഇസ്ലാം മദ്രസയുടെ ആഭിമുഖ്യത്തിൽ നബിദിന ആഘോഷത്തിന്റെ ഭാഗമായി വിപുലമായ ഘോഷയാത്ര, സാംസ്‌കാരിക സദസ്സ്, അന്നദാനം എന്നിവ സംഘടിപ്പിച്ചു.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ജമാഅത്ത് പ്രസിഡൻ്റ് മുസ്‌തഫ നിർവഹിച്ചു. മുല്ലക്കൊടി ഖത്തീബ് മുഹമ്മദ് ദാരിമി പതാക ഉയർത്തിയതോടെയാണ് ആഘോഷ ചടങ്ങുകൾക്ക് തുടക്കമായത്. വിദ്യാർത്ഥികളും പ്രദേശവാസികളും പങ്കെടുത്ത വർണ്ണാഭമായ ഘോഷയാത്രയും തുടർന്ന് നടന്ന സാംസ്കാരിക സദസ്സും ശ്രദ്ധേയമായി.
ചടങ്ങിൽ സെക്രട്ടറി ശരീഫ്, ജോയിന്റ് സെക്രട്ടറി ഫാറൂഖ്, ഭാരവാഹികളായ ഇഖ്ബാൽ, മുഹാദ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന അന്നദാനത്തോടെ ആഘോഷ ചടങ്ങുകൾ സമാപിച്ചു.
