വളക്കൈ :- വളക്കൈ ചുഴലി റോഡിൽ അടിച്ചിക്കമല എന്ന സ്ഥലത്ത് മണ്ണിടിഞ്ഞ് മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ സജ്ജം വളണ്ടിയർമാർ ഉടൻ സംഭവസ്ഥലത്തെത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. രക്ഷാപ്രവർത്തനത്തിൽ സജ്ജം കോ ഓർഡിനേറ്റർ പ്രേമരാജൻ കക്കാടി, പഞ്ചായത്ത് മെമ്പർ ശൈലേഷ് ബാബു, സജ്ജം വളണ്ടിയർമാരായ പ്രജോഷ് എം.എം, കമലാക്ഷൻ കെ.വി, അഭിലാഷ് വളക്കൈ, സുരേഷ്.ഇ എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു.
തുടർന്ന് ചുഴലി പടിഞ്ഞാറെമൂല മയിലാട്ട് മാധവിയുടെ വീടിൻ്റെ പിറക് വശത്തെ മതിലും ചുഴലി വടക്കേമൂലയിലെ കൂളിയാട്ട് മോഹനൻ്റെ വീടിന് പിറക് വശത്തെ മതിലും ഇടിഞ്ഞ് വീണതിനാൽ സജ്ജം കോ ഓർഡിനേറ്റർ പ്രേമരാജൻ കക്കാടി, പഞ്ചായത്ത് മെമ്പർ ശൈലേഷ് ബാബു, സജ്ജം വളണ്ടിയർമാരായ പ്രജോഷ് എം.എം, എം.ടി വിനോദ്, സി.കെ മനോജ്, പ്രകാശൻ അത്തിലാട്ട് എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് സുരക്ഷാ നിർദ്ദേശങ്ങൾ നൽകി.

