കണ്ണൂർ :- ഓണാഘോഷത്തോടനുബന്ധിച്ച് നഗരത്തിൽ അനുഭവപ്പെടുന്ന കനത്ത തിരക്ക് നിയന്ത്രിക്കുന്നതിനായി വിപുലമായ പാർക്കിംഗ് ക്രമീകരണങ്ങളുമായി അധികൃതർ. പൊതുജനങ്ങൾക്ക് സുഗമമായി യാത്ര ചെയ്യുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി കണ്ണൂർ പഴയ ബസ് സ്റ്റാൻഡ്, മുൻസിപ്പൽ സ്കൂൾ ഗ്രൗണ്ട്, കെ.വി.ആർ ടവറിന് സമീപമുള്ള ദയ മെഡിക്കൽസ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ പ്രത്യേക പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
പാർക്കിംഗ് കേന്ദ്രങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ അറിയുന്നതിനായി പ്രത്യേക ക്യു.ആർ കോഡ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. നഗരത്തിലെ പ്രധാന കവലകളിലും തിരക്കേറിയ റോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുകയാണ്. നിർദേശങ്ങൾ ലംഘിച്ച് റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ വൻ തുക പിഴ ചുമത്തുന്നതിനൊപ്പം, അവ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതാണ്.
