ഖാദിരിയ്യ എജുക്കേഷണൽ സെൻ്റർ, കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് വേശാല യൂണിറ്റ് മീലാദ് സന്ദേശ റാലി സംഘടിപ്പിച്ചു

 


മാണിയൂർ :- 'ഖൽബിലുണ്ട് നബി എന്ന പ്രമേയത്തിൽ  ഖാദിരിയ്യ എജുക്കേഷണൽ സെൻ്റർ, കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് മീലാദ് ക്യാമ്പയിൻ ജശ്‌നെ മീലാദിന് തുടക്കമായി. ഖാദിരിയ്യ നഗറിൽ നിന്നാരംഭിച്ച മീലാദ് സന്ദേശ റാലി വിവിധ കേന്ദ്രങ്ങളിലെ ഊഷ്മള സ്വീകരണങ്ങളേറ്റു വാങ്ങി ബദ്രിയ്യ നഗറിൽ സമാപിച്ചു. റബീഉൽ അവ്വൽ 12 ന് രാവിലെ 4 മണിക്ക് മൗലിദ് മജ്ലിസ്, അന്നദാനം, കിഡ്സ് പ്രോഗ്രാം എന്നിവ നടക്കും.  ആഗസ്ത് 29 ശനിയാഴ്ച വൈകു: 4 മണി മുതൽ ഖാദിരിയ്യ സുന്നി ഹയർ സെക്കണ്ടറി മദ്റസ വിദ്യാർത്ഥികളുടെ മീലാദ് ഫെസ്റ്റ് നടക്കും.

Previous Post Next Post