കൊളച്ചേരി:- പ്രതികൂല കാലാവസ്ഥയോടും വന്യമൃഗങ്ങളോടും പൊരുതി മണ്ണിൽ നന്മ വിളയിക്കുന്ന കർഷകർക്ക് പുതിയ പ്രതീക്ഷകളുമായി പുതുവർഷം പിറക്കുമ്പോൾകൊളച്ചേരി ഗ്രാമ പഞ്ചായത്തിന്റെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും നേതൃത്വത്തിൽ കർഷക ദിനാചരണവും, മാതൃകാ കർഷകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന കർഷക ദിനാഘോഷ പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ വത്സന്റെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി ഷമീമ ഉദ്ഘാടനവും, മാതൃക കർഷകരെ ആദരിക്കലും നിർവഹിച്ചു. മാതൃകാ കർഷകരായ കെ. പി. നാരായണൻ, ശാദുലി പി. പി, ഷീന കെ, ഫൗസിയ പി. പി,
ഭക്തവത്സലൻ എ,മാസ്റ്റർ വിദ്യുത്കൃഷ്ണ, ഹഫീഫ് പി. പി എന്നിവർ ആദരവ് ഏറ്റുവാങ്ങി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീധരൻ സംഘമിത്ര, കൊളച്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി. ഫസീല, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റഹ്മത്ത് പി. വി, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ടിന്റു സുനിൽ, എടക്കാട് ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ നിഷ ജോസ്, കൊളച്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് രഘുനാഥൻ പി. കെ, മുല്ലക്കൊടി കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡണ്ട് കെ. സി. ഹരികൃഷ്ണൻ മാസ്റ്റർ, എം. അബ്ദുൾ അസീസ്, കെ. എം. ശിവദാസൻ, കെ. അനിൽ കുമാർ, പി സുരേന്ദ്രൻ മാസ്റ്റർ, ഇ. പി. ഗോപാലകൃഷ്ണൻ,
കൊളച്ചേരി വെറ്ററിനറി ഡിസ്പെൻസറി വെറ്ററിനറി സർജൻ പി പ്രിയ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി- ഇൻചാർജ്ജ് ഇ ജനേഷ്, സി. ഡി. എസ് ചെയർപേഴ്‌സൺ റിജിന പി സംസാരിച്ചു. കൊളച്ചേരി കൃഷിഭവൻ കൃഷി ഓഫീസർ ടി. ഒ. വിനോദ് കുമാർ സ്വാഗതവും, അസിസ്റ്റന്റ് കൃഷി ഓഫീസർ മോഹനൻ പി. വി നന്ദിയും പറഞ്ഞു















