നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി ചിങ്ങം - 1 കർഷക ദിനാഘോഷം സംഘടിപ്പിച്ചു. നാറാ കാർഷിക ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ നാറാത്ത് പഞ്ചായത്ത് ഓഫീസിന് സമീപത്തുനിന്ന് കർഷകരുടെ ഘോഷയാത്ര സംഘടിപ്പിച്ചു. കർഷകരും ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ ഘോഷയാത്രയിൽ പങ്കെടുത്തു. തുടർന്ന് കർഷകരുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റഹ്മത്തിന്റെ അധ്യക്ഷതയിൽ കെ.സുധാകരൻ MP ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച കർഷകരെ ആദരിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.സതീഷ് കുമാർ പദ്ധതി വിശദീകരണം നടത്തി.
കാർഷിക ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ നാറാത്ത് പഞ്ചായത്ത് ഓഫീസിന് സമീപത്തുനിന്ന് കർഷകരുടെ ഘോഷയാത്ര സംഘടിപ്പിച്ചു. കർഷകരും ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ ഘോഷയാത്രയിൽ പങ്കെടുത്തു. തുടർന്ന് കർഷകരുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സുധീഷ്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പ്രശാന്ത് മാസ്റ്റർ, വിജിഷ.കെ, നാറാത്ത് ഗ്രാമപഞ്ചായത്ത് വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺന്മാരായ ഹസീനത്ത്, ഉഷ പാളത്ത്, മുഹമ്മദ് എം.പി, വാർഡ് മെമ്പർമാരായ ആഷിത്ത് അശോകൻ, രാജീവൻ.കെ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, വാർഡ് മെമ്പർമാർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കൃഷി ഓഫീസർ അനുഷ അൻവർ സ്വാഗതവും കൃഷി അസിസ്റ്റന്റ് സതീഷ് എം.വി നന്ദിയും പറഞ്ഞു.
