അരുണാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ കാണാതായ സൈനികർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുന്നു


ദില്ലി :- അരുണാചൽ പ്രദേശിലെ ദിബാങ് വാലിയിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ അഞ്ച് ഇന്ത്യൻ സൈനികർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. മിലിട്ടറി ക്യാമ്പിലെ രണ്ട് താൽക്കാലിക ഷെൽട്ടറുകൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതിനെത്തുടർന്ന് കാണാതായ 3 സൈനികർക്കായി കരസേന, ഐടിബിപി, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. 

ഉത്തരാഖണ്ഡിലെ ചമോലിയിലുള്ള നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ കാണാതായ രണ്ട് പേർക്കായും തിരച്ചിൽ തുടരുകയാണ്. സുരക്ഷാ വീഴ്ച്‌ചകളെക്കുറിച്ചുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.

Previous Post Next Post