ചേലേരി :- ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുര സാന്ദീപനി ധർമ്മപഠന വിദ്യാലയം സംഘടിപ്പിച്ച രാമായണ മാസാചരണത്തിന് സമാപനമായി. സമാപന ചടങ്ങിൽ ആചാര്യൻ മനോജ് മാസ്റ്റർ സുന്ദര കാണ്ഡം, യുദ്ധകാണ്ഡം എന്നിവയെകുറിച്ച് പ്രഭാഷണം നടത്തി. മയ്യിൽ ബ്രഹ്മകുമാരീസ് ജ്യോതി ലഹരി വിരുദ്ധ ബോധവൽകരണം നടത്തി.
രാമായണ ക്വിസ് മത്സരത്തിന് സുധാദേവി ടീച്ചർ, സജിത്ത് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രം പ്രസിഡന്റ് ഗോപാലകൃഷ്ണൻ, വിദ്യാലയം ചെയർമാൻ രത്ന സുധാകരൻ എന്നിവർ നേതൃത്വം നൽകി. അറുപതോളം പേർ പരിപാടിയിൽ പങ്കെടുത്തു. പ്രഭാത ഭക്ഷണത്തിന് ശേഷം ഉച്ചയോടെ പരിപാടികൾ സമാപിച്ചു.









