മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
കോഴിക്കോട് :- കോഴിക്കോട് വെള്ളിപ്പറമ്പിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപെടുത്തി . 64 വയസുള്ള ശശിധരനാണ് മരിച്ചത്. വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് പിന്നാലെ മർദ്ദിച്ച് പട്ടിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. മകൻ 29 വയസുള്ള അഭിരാമിനെ വീട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി 12.45നായിരുന്നു കൊലപാതകം. അഭിരാം വീട്ടിൽ സ്ഥിരം പ്രശ്നക്കാരനാണെന്ന് പൊലീസ് പറഞ്ഞു.
