മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷകദിനം ആചരിച്ചു


മയ്യിൽ :- മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷകദിനം ആചരിച്ചു. ചിങ്ങം ഒന്ന് കർഷക ദിനത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്തിലെ സമ്മിസ്ര കർഷകനും, ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ പ്രായോജകനും പരിശീലകനുമായ കെ.വി ശിവരാമൻ നായരേയും പത്നി പത്മിനിയേയും മയ്യിൽ ലയൺസ് ക്ലബ്ബ് അംഗങ്ങൾ അവരുടെ വീട്ടിലെത്തി പൊന്നാടയണിയിച്ചും മൊമന്റോ നൽകിയും ആദരിച്ചു.

ബാബു പണ്ണരിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റീജിയണൽ ചെയർമാൻ പി.കെ നാരായണൻ ദമ്പതികളെ പൊന്നാടയണിയിച്ച് ആദരിച്ചു. നാദം മുരളി, എ.ഗോപിനാഥ്, ടി.വി രാധാകൃഷ്ണൻ, ടി.സി.എം വിനോദ്, എ.എം രാജേഷ്, ദീപിക, സ്മിജ, അനിത എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ക്ലബ്ബ് വൈസ് പ്രസിഡണ്ട് വി.സി മനോമോഹൻ സ്വാഗതവും ട്രഷറർ പി.പി.കൃഷ്ണൻ നന്ദിയും പറഞ്ഞു.

നിരവധി വർഷത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശിവരാമൻ - പത്മിനി ദമ്പതികൾ തങ്ങളുടെ മൂന്നര ഏക്കർ സ്ഥലത്ത് പ്രകൃതിദത്തമായ വളപ്രയോഗത്തിലൂടെ നാണ്യവിളകളും ഫലവൃക്ഷ വിളകളുo സംയോജിപ്പിച്ചു കൊണ്ടുള്ള മാതൃകാ കൃഷിരീതി നടപ്പിലാക്കുന്നതോടൊപ്പം കോഴി വളർത്തൽ, തേനീച്ച വളർത്തൽ എന്നിവയും നടത്തിവരുന്നുണ്ട്.




Previous Post Next Post