മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ബഹ്റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് പുനരാരംഭിച്ചു. ആഴ്ചയിൽ രണ്ട് സർവീസുകളുണ്ടായിരുന്നത് മൂന്നാക്കി ഉയർത്തിയിട്ടുണ്ട്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. രാത്രി 8.45 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 10.35 ന് ബഹ്റൈനിലെത്തും.
പ്രാദേശികസമയം 11.35 ന് തിരികെ പുറപ്പെട്ട് രാവിലെ 6.30 ന് കണ്ണൂരിലെത്തും. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ സാഹചര്യത്തിലാണ് കണ്ണൂരിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള സർവീസ് കഴിഞ്ഞമാസം മധ്യത്തോടെ നിർത്തിവെച്ചത്. കുവൈത്തിലേക്കുള്ള സർവീസ് മാത്രമാണ് ഇനി പുനരാരംഭിക്കാനുള്ളത്.
