പട്ടുവത്ത് ഒൻപത് വയസുകാരൻ മുങ്ങി മരിച്ചു

 



തളിപ്പറമ്പ് :- പട്ടുവം കടവിലെ കല്ലടത്ത് പട്ടുവം വളപ്പിലെ റാഹിമയുടെയും കുറുമാത്തൂരിലെ കെ.പി അഷറഫിന്റെയും മകനായഅമാൻ(9) ആണ് മരണപ്പട്ടത്.

പട്ടുവം കടവ് ജുമാ മസ്ജിദ് പള്ളിയുടെ പിറക് വശത്തെ കുളത്തിൽ നടന്നു പോകുമ്പോൾ കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു എന്നാണ് വിവരം. മൃതദേഹം പരിയാരം മെഡിക്കൽ കോളെജ് മോർച്ചറിയിലെക്ക് മാറ്റിപട്ടുവംകടവ് ഗവ: എൽ പി സ്കൂളിലെ 3  ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരൻ: ഹംദാൻ

Previous Post Next Post