ലോക കൊതുക് ദിനം ജില്ലയില്‍ ആചരി

 


കണ്ണൂർ:-ജില്ലയില്‍ ലോക കൊതുകുദിനം ആചരിച്ചു. കണ്ണൂര്‍ പുതിയ ബസ്റ്റാന്‍ഡില്‍ നടന്ന ജില്ലാ തല പരിപാടി കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‌പേഴ്‌സന്‍ ശ്രീജ മഠത്തില്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ കോര്‍പെറേഷന്‍ ആയിക്കര ഡിവിഷന്‍ കൗണ്‍സിലര്‍ എം സിറാജുദ്ദീന്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.  ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സി സച്ചിന്‍ ദിനാചരണ സന്ദേശം നല്‍കി. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി അബൂബക്കര്‍ ദിനാചരണ പ്രതിജ്ഞ ചൊല്ലികൊടുത്തു. ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. രമ്യ ടി കെ, ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. കെ കെ ഷിനി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം ബി മുരളി, ബയോളജിസ്റ്റ് സി പി രമേശന്‍, ജില്ലാ ലാബ് ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് എം കെ ഉമേശന്‍, ജില്ലാ എഡ്യൂക്കേഷന്‍& മീഡിയ ഓഫീസര്‍ വി എ ഷബീര്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. കൊതുക് ജന്യ രോഗങ്ങളെ കുറിച്ചുള്ള പോസ്റ്റര്‍ പ്രദര്‍ശ്‌നവും ബോധ വല്‍ക്കരണ എക്സിബിഷനും പൊതു ജനങ്ങള്‍ക്കായി ക്വിസ് മത്സരവും മാവേലിയുടെ ആരോഗ്യ സുരക്ഷിത ഓണം ബോധവല്‍ക്കരണ പരിപാടികള്‍ കണ്ണൂര്‍ കാല്‍ടെക്‌സ്, കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റാന്‍ഡ്, കളക്ടറേറ്റ്, എന്നിവിടങ്ങളില്‍ നടന്നു.  ക്വിസ് മത്സര വിജയികള്‍ക്ക് മാവേലി സമ്മാനങ്ങള്‍ നല്‍കി.

ലോക കൊതുക് ദിനത്തിന്റെ പ്രാധാന്യം

പെണ്‍ അനോഫിലിസ് കൊതുകുകളാണ് മനുഷ്യരിലേക്ക് മലമ്പനി പരത്തുന്നതെന്ന് 1897 ഓഗസ്റ്റ് 20-ന് ബ്രിട്ടീഷ് ഡോക്ടറായ സര്‍ റൊണാള്‍ഡ് റോസ് കണ്ടെത്തി. മലമ്പനിമൂലം നഷ്ടപ്പെട്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിന്നതിലേക്ക് നയിച്ച സുപ്രധാന കണ്ടുപിടിത്തമായിരുന്നു ഇത്. ഈ ചരിത്രപരമായ കണ്ടെത്തലിന്റെ ഓര്‍മ്മപ്പെടുത്തലായാണ് എല്ലാ വര്‍ഷവും ഓഗസ്റ്റ് 20 ലോക കൊതുക് ദിനമായി ആചരിക്കുന്നത്. കൊതുക് പരത്തുന്ന മാരക രോഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. 

കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ പൊതുജനങ്ങളെ സജ്ജരാക്കുക,തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഉറവിട നശീകരണം ശക്തമാക്കുക,'ഡ്രൈ ഡേ' ആചരണം ജനകീയ പങ്കാളിത്തത്തോടെ വിജയിപ്പിക്കുക എന്നിവയാണ് പ്രചാരണ ലക്ഷ്യങ്ങള്‍.

Previous Post Next Post