റോഡിൽ തളർന്നുവീണ വയോധികന് സൂര്യാഘാതമേറ്റതായി സ്ഥിരീകരണം


കോഴിക്കോട് :- റോഡിൽ തളർന്നുവീണ് കിടക്കുന്ന അവസ്ഥയിൽ കണ്ടെത്തിയ വയോധികന് സൂര്യാഘാതമേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കോഴിക്കോട് ഉള്ളിയേരി ഉള്ളൂരിലാണ് ഏവരെയും ഞെട്ടിച്ച അപകടം നടന്നത്. ഉള്ളൂർ സ്വദേശി സുനിലിനാണ്(60) സൂര്യാഘാതമേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. റോഡിൽ തളർന്നു വീണു കിടക്കുന്ന നിലയിൽ ഇദ്ദേഹത്തെ മറ്റ് യാത്രക്കാരും നാട്ടുകാരും കാണുകയായിരുന്നു. ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നടത്തിയ പരിശോധനയിലാണ് സൂര്യാഘാതമേറ്റതാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനാൽ ഇദ്ദേഹത്തെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Previous Post Next Post