ചട്ടുകപ്പാറ :- CPI(M) വേശാല ലോക്കൽ കമ്മറ്റി കൃഷ്ണപ്പിള്ള ദിനം ആചരിച്ചു.ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ ഏരിയ കമ്മറ്റിയംഗം എം.വി സുശീല പതാക ഉയർത്തി.
ഏരിയ കമ്മറ്റി അംഗവും ലോക്കൽ സെക്രട്ടറിയുമായ കെ.പ്രിയേഷ് കുമാർ സംസാരിച്ചു. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് പ്രഭാതഭേരിയോട് കൂടി പതാക ഉയർത്തി കൃഷ്ണപ്പിള്ള ദിനം ആചരിച്ചു.
