ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം നേത്ര പരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയ നിർണ്ണയവും സംഘടിപ്പിച്ചു


മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം, കണ്ണൂർ ജില്ല ആശുപത്രി സഞ്ചരിക്കുന്ന നേത്രവിഭാഗം, കുടുംബാരോഗ്യ കേന്ദ്രം കുറ്റ്യാട്ടൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നേത്രപരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയ നിർണ്ണയവും സംഘടിപ്പിച്ചു.

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.വി സുശീല ഉദ്‌ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ബാബുരാജ് മാണുക്കര അദ്ധ്യക്ഷ വഹിച്ചു. കണ്ണൂർ ജില്ലാ ആശുപത്രി ഒപ്താൽ മിക്സർജൻ Dr. രാജേഷ് ഒ.ടി ബോധവൽക്കരണ ക്ലാസെടുത്തു. ജില്ലാ ആശുപത്രി ഒപ്താൽ മിക് കോഡിനേറ്റർ പ്രസാദ് ആർ.എസ്, കെ.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി പി.സുനോജ് കുമാർ സ്വാഗതവും PH N സെറീന നന്ദിയും പറഞ്ഞു.

Previous Post Next Post