ചേലേരി: വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിന്റെ ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് E-ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. മുൻ കേരള ബി.എസ്.എൻ.എൽ. ഫുട്ബോൾ ടീം ക്യാപ്റ്റൻ . കെ. സുനിൽകുമാർ മത്സരം ഉദ്ഘാടനം ചെയ്തു.
വായനശാല യുവജനവേദി കൺവീനർ . ടി.കെ. ശരൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എം.കെ. മനേഷ് സ്വാഗതം പറഞ്ഞു.. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് . പി. വിനോദ്, വായനശാല രക്ഷാധികാരി എം.കെ. ചന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പരിപാടികൾക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. രതീശൻ, പി.വി. പവിത്രൻ എന്നിവർ നേതൃത്വം നൽകി.
