പി.പി കൃഷ്ണൻ മാസ്റ്ററെ IHMA കണ്ണൂർ ജില്ലാ കമ്മിറ്റി ആദരിച്ചു


കണ്ണൂർ :- എൺപതാം വയസ്സിൽ സോഷ്യോളജിയിൽ മാസ്റ്റർ ഡിഗ്രി നേടിയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും മുൻ അധ്യാപകനുമായ പി.പി കൃഷ്ണൻ മാസ്റ്ററെ ഇന്ത്യൻ ഹോമിയോപ്പതിക് മെഡിക്കൽ അസോസിയേഷൻ (IHMA) കണ്ണൂർ ജില്ലാ കമ്മിറ്റി ആദരിച്ചു. വിദ്യാഭ്യാസ രംഗത്തെ മികവിനും ജീവിതത്തിന്റെ ഈ ഘട്ടത്തിലും പഠനത്തോടുള്ള അദ്ദേഹത്തിന്റെ പഠനതാൽപര്യത്തിനും ആദരസൂചകമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

IHMA മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് ഷമീം കൃഷ്ണൻ മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. രേഷ്മ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഡോ. സാന്ദീപൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡോ. ഇ. സുധീർ, ഡോ. കെ. ടി. സുധീർ, ഡോ. രമ്യ രാജൻ, ഡോ. ശ്രീരാജ്, മുൻ ജില്ലാ ട്രഷറർ ഡോ. റൊണാൾഡ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

IHMA മുൻ ജില്ലാ പ്രസിഡന്റും കേരള സംസ്ഥാന മുൻ സെക്രട്ടറിയും നിലവിൽ സംസ്ഥാന കമ്മിറ്റി അംഗവും നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോജക്ട് മാനേജരുമായ ഡോ. ഹരീഷ് കൃഷ്ണൻ കൃഷ്ണൻ മാസ്റ്ററുടെ മകനാണ്. IHMA മുൻ ജില്ലാ ജോയിന്റ് സെക്രട്ടറിയായ ഡോ. സ്മിത ഹരീഷ് മരുമകളുമാണ്. 


Previous Post Next Post