ചന്ദ്രോപരിതല നിലയത്തിന്റെ ഭാഗമാകാം ; ലൂണാർ ബേസ് പദ്ധതിയിലേക്ക് ISRO യെ ക്ഷണിച്ച് നാസ


ബെംഗളൂരു :- ലൂണാർ ബേസ് പദ്ധതിയിലേക്ക് ഐഎസ്ആർഒയെ ക്ഷണിച്ച് നാസ. ആർട്ടെമിസ് പദ്ധതിയുടെ ഭാഗമായി ചന്ദ്രോപരിതലത്തിൽ സ്ഥാപിക്കുന്ന നിലയത്തിൽ ഭാഗമാകാനും നിലയത്തിന്റെ നിർമ്മാണമടക്കം കാര്യങ്ങളിൽ സഹകരിക്കാനുമാണ് ക്ഷണം. നേരത്തെ തന്നെ അമേരിക്കയുടെ ആർട്ടെമിസ് അക്കോർഡ്‌സിൽ ഇന്ത്യ ഒപ്പിട്ടിരുന്നു.

നാസ-ഐഎസ്ആർഒ സിന്തറ്റിക് അപേർച്ചർ റഡാർ അടക്കം ദൗത്യങ്ങളിൽ ഉണ്ടായ സഹകരണത്തിന്റെ തുടർച്ചയായാണ് ചാന്ദ്ര നിലയത്തിന്റെ ഭാഗമാകാനുള്ള ക്ഷണം. ഇന്ത്യ-യുഎസ് സിവിൽ സ്പേസ് ജോയിൻ്റ് വർക്കിംഗ് ഗ്രൂപ്പന്റെ ഒമ്പതാം യോഗത്തിൽ വച്ചായിരന്നു ക്ഷണം. ആഗസ്റ്റ് അഞ്ചിനും ആറിനും ബെംഗളൂരുവിലെ ഇസ്സൊ ആസ്ഥാനത്ത് വച്ചായിരുന്നു ഈ യോഗം. ബഹിരാകാശ രംഗത്ത് സഹകരിക്കാനുള്ള ചർച്ചകൾ തുടരാൻ ഇരു ഭാഗങ്ങളും തമ്മിൽ ധാരണയായി.

Previous Post Next Post