കമ്പിൽ:- ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് വിപുലമായി ആചരിച്ചു കമ്പിൽ ടൗണിൽ പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് പതാക ഉയർത്തി തൂഫാൻ, ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്
ലഹരി വേണ്ട സ്നേഹം മതി എന്ന സന്ദേശവുമായി സൈക്കിൾ റാലി നടത്തി എക്സിക്യൂട്ടീവ് അംഗം അഷ്റഫ് പി പിക്ക് പതാക കൈമാറി വൈസ് പ്രസിഡണ്ട് മൊയ്തീൻ കുഞ്ഞി ഇ, കെ, സെക്രട്ടറി ഹംസ പി എം, എക്സിക്യൂട്ടീവ് അംഗം ബിജു എ പി സൈക്കിൾ റാലിക്ക് നേതൃത്വം കൊടുത്തു കമ്പിൽ, കൊളച്ചേരി, ചേലേരി മുക്ക്, കണ്ണാടിപ്പറമ്പ്, നാറാത്ത്, പ്രദേശങ്ങളിലെല്ലാം സന്ദേശം നൽകി കമ്പിൽ ടൗണിൽ സെക്രട്ടറി ഇ പി ബാലകൃഷ്ണൻ സൈക്കിൾ റാലിയിൽ പങ്കെടുത്ത അംഗങ്ങളെ പൂക്കൾ നൽകി സ്വീകരിച്ചു. ട്രഷർ വി.പി മുഹമ്മദ് കുട്ടി തങ്ങൾ, വൈസ് പ്രസിഡണ്ട് മുസ്തഫ കെ കെ, സി.പി രാധാകൃഷ്ണൻ സെക്രട്ടറി, സി പി തസ്ലീം, വി പി നൗഷാദ്, എക്സിക്യൂട്ടീവ് അംഗങ്ങൾ മെമ്പർമാർ വ്യാപാരി സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
