തിരുവനന്തപുരം :- ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10971 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 83 കേസുകളിലായി 88 പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10153 ആയി. ഇതുവരെ 23456.633 ഗ്രാം എം.ഡി.എം.എയും 1217.810 കി.ഗ്രാം കഞ്ചാവും 699.104 ഗ്രാം ബ്രൗൺഷുഗറും 528.647 ഗ്രാം ഹെറോയിനും 68 ഗ്രാം നൈട്രാസെപാമും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്‌മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 44 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് മൂന്ന് കേസുകളും കൊമേർഷ്യൽ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും 27 എൻ.ഡി.പി.എസ് ആക്ട് പ്രകാരം 35 കേസുകളും കോട്പ പ്രകാരം 55 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 17.887 ഗ്രാം എം.ഡി.എം.എയും 3.456 കി.ഗ്രാം കഞ്ചാവും 0.01 ഗ്രാം ബ്രൗൺഷുഗറും 0.2 ഗ്രാം ഹെറോയിനും 12 ഗ്രാം നൈട്രാസെപാമും പിടിച്ചെടുത്തിട്ടുണ്ട്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകൾ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9551 ഉം കൗൺസിലിങ്ങുകളുടെ എണ്ണം 649 ഉം ആണ്. സ്കൂകൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 6714 ബോധവത്ക്കരണ പരിപാടികളും നടത്തി.
