കൊളച്ചേരി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ വായനശാല പ്രഖ്യാപനം ഒക്ടോബർ 2ന്

 


​കൊളച്ചേരി:-ഒക്ടോബർ 2ന് നടക്കുന്ന സമ്പൂർണ്ണ വായനശാല പ്രഖ്യാപനത്തിന്റെ ഭാഗമായി കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ വായനശാലകളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി.

​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീമ ടി.വി, വൈസ് പ്രസിഡന്റ് കെ. വത്സൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടിന്റു സുനിൽ, എടക്കാട് ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീധരൻ സംഘമിത്ര, സജീവ് കെ.പി, എം. അനന്ദൻ മാസ്റ്റർ എന്നിവരടങ്ങുന്ന സംഘമാണ് വായനശാലകൾ സന്ദർശിച്ചത്.

​ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ നടക്കുന്ന സമ്പൂർണ്ണ വായനശാല പ്രഖ്യാപനം എം.പി. ഹാരിസ് ബീരാൻ നിർവഹിക്കും. ചടങ്ങിൽ എം.പി., ഡോ. വി. ശിവദാസൻ എം.എൽ.എ., ടി.കെ. ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

Previous Post Next Post