കണ്ണൂർ :- കണ്ണൂർ കാൾടെക്സിനു സമീപത്തെ കടയിൽ നിന്നും കോക്ക്ടെയിൽ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റതായി പരാതി.
കൊളച്ചേരി സ്വദേശികളായ പത്തോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
സപ്തംബർ 21 നാണ് കാൽടെക്സിലെ ഷോപ്പിൽ നിന്നും കോക്ക്ടെയിൽ കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായത്. ചികിത്സ തേടിയവർ കണ്ണൂർ ഭക്ഷ്യസുരക്ഷാ അധികൃതർക്ക് പരാതി നൽകുകയായിരുന്നു.
സംഭവത്തെ തുടർന്ന് കടയിൽ ജില്ലാ ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷ വിഭാഗവും പരിശോധന നടത്തി. ഭക്ഷ്യ വിഷബാധയേറ്റ് കുട്ടികൾ ഉൾപ്പെടെയുള്ള നിരവധി പേർ ചികിത്സ തേടിയതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
