നാറാത്ത് ഗ്രാമപഞ്ചായത്ത് ബീക്കണ്‍ ടൗൺ പദ്ധതിയുടെ ഭാഗമായി മെഗാ ശുചീകരണം നടത്തി


നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് ബീക്കണ്‍ ടൗൺ പദ്ധതിയുടെ ഭാഗമായി മെഗാ ശുചീകരണം നടത്തി. നാറാത്ത്, കമ്പിൽ ടൗണുകൾ ശുചീകരിച്ചു.  കണ്ണാടിപ്പറമ്പ് ടൗണിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ.റഹ്മത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ പി.സുധീഷ് അധ്യക്ഷത വഹിച്ചു.  സെക്രട്ടറി രാഹുൽ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. 

നാറാത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ആസൂത്രണ സമിതി അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, കുടുംബശ്രീ CDS അംഗങ്ങൾ, ആശവർക്കർമാർ, ഹരിതകർമ്മസേന അംഗങ്ങൾ, VB(G)RAM(G) തൊഴിലാളികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, കടയുടമകൾ, ക്ലബ്ബ് വായനശാല പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 





Previous Post Next Post