കുറ്റ്യാട്ടൂർ:-സർഗ്ഗചേതന വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 'വായനാങ്കണം' പരിപാടിയുടെ ഭാഗമായി 'വീട്ടുമുറ്റത്ത് പുസ്തകസ്വാദനം' സംഘടിപ്പിച്ചു. ആർ. രാജശ്രീയുടെ 'ആർത്രേയകം' എന്ന കൃതിയെക്കുറിച്ചുള്ള അവതരണം പുത്തലത്ത് മുകുന്ദൻ നിർവഹിച്ചു.
വായനശാലാ അങ്കണത്തിൽ നടന്ന ചടങ്ങിൽ പി. സുമിത്ര അധ്യക്ഷത വഹിച്ചു. വൈഗ സി. സ്വാഗതവും യദു കൃഷ്ണൻ പി.പി. നന്ദിയും പറഞ്ഞു.
തുടർന്ന് നടന്ന അസ്വാദന ചർച്ചയിൽ ഷൈമ കെ.വി., യു. മുകുന്ദൻ, വി.സി. രാജൻ, കെ. ഷൈജ, ജെഷി എന്നിവർ സംസാരിച്ചു.

