കരിങ്കൽക്കുഴി :- പാടിക്കുന്ന് - കരിങ്കൽക്കുഴി റോഡിൽ കുന്നിറക്കത്തിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് വീടിന്റെ മതിൽ തകർന്നു. വൈകുണ്ഠം വിജയന്റെ വീട്ടുമതിലാണ് തകർന്നത്. ഇന്ന് വൈകുന്നേരം 3.30 ഓടെയായിരുന്നു അപകടം നടന്നത്. മയ്യിൽ ഭാഗത്തു നിന്ന് കമ്പിൽ ഭാഗത്തേക്ക് വരുന്ന കാറാണ് നിയന്ത്രണം വിട്ട് മതിലിലിടിച്ചത്.
കാറിന് മുന്നിലുണ്ടായിരുന്ന ബൈക്കിലും കാർ തട്ടി. റോഡിലേക്ക് വീണ് കാലിന് പരിക്കേറ്റ ബൈക്ക് യാത്രികനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാസങ്ങൾക്ക് മുൻപ് മയ്യിൽ ഭാഗത്ത് നിന്ന് വരികയായിരുന്ന നിയന്ത്രണം വിട്ട ബസ് ഇടിച്ച് ഇതേ വീട്ടുമതിൽ തകർന്നിരുന്നു. തുടർന്ന് മതിൽ പുതുക്കി പണിത്വരികയായിരുന്നു.തുടർന്നാണ് മാസങ്ങൾക്കിപ്പുറം ഇന്ന് വീണ്ടുമൊരു അപകടം സംഭവിച്ചിരിക്കുന്നത്.


